ജില്ല
ശിവ (മോഹന്‍ലാല്‍) മധുര മൊത്തം വിറപ്പിക്കുന്ന ഒരു വലിയ അധോലോകത്തിനുടമയാണ്. ശക്തിയുടെ (വിജയ്) അച്ഛന് ശിവയുടെ വലം കൈയാണ്.ശക്തിയുടെ അച്ഛന് ശിവയ്ക്ക് വേണ്ടി കൊല്ലപ്പെടുന്നു. അന്ന് തൊട്ട് ശക്തി ശിവയുടെ മകന് ആവുകയാണ്. അങ്ങനെ ശിവയും ശക്തിയും കൂടെ മധുര ഭരിക്കുന്നു. ഒരു പ്രതേക സാഹചര്യത്തില്‍ ശിവയുടെ ആഗ്രഹപ്രകാരം ശക്തി ശിവയുടെ ചെയ്തികള്‍ക്കു മറയാകാന്‍ വേണ്ടി പോലീസ് ഉദ്യോഗസ്ഥനാകുന്നു. തുടര്‍ന്നുണ്ടാകുന്ന ചില സംഭവ വികാസങ്ങളെ തുടര്‍ന്ന് ശക്തി മാനസാന്തരപ്പെടുകയും ശിവയെ നേര്‍വഴിക്ക് നടത്താന്‍ നടത്തുന്ന പോരാട്ടങ്ങളും സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥാതന്തു.
- വർഷം: 2014
- രാജ്യം: India
- തരം: Action
- സ്റ്റുഡിയോ: Super Good Films
- കീവേഡ്: police, gangster, godfather, district, adopted son
- ഡയറക്ടർ: Nesan
- അഭിനേതാക്കൾ: Mohanlal, Vijay, Sampath Raj, Kajal Agarwal, Mahat Raghavendra, Nivetha Thomas